2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്.
വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി.......
കരസേനയിലെ കേണൽ സോഫിയ ഖുറേഷി, വ്യോമസേനയിലെ വിംഗ് കമാണ്ടർ വ്യോമിക സിംഗ് എന്നീ വനിതാഓഫീസർമാരെയായിരുന്നല്ലോ ഓപ്പറേഷൻ സിന്ദൂരിനെ പറ്റി ലോകത്തോട് പറയാൻ രാജ്യം നിയോഗിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു ദൗത്യത്തിന് വനിതാഓഫീസർമാരെ നിയോഗിക്കുന്നത്. ......
ഇന്ത്യയോടും പാക്കിസ്ഥാനോടും ആയുധം താഴെ വയ്ക്കാൻ പറയാനാവില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. അടിസ്ഥാനപരമായി തങ്ങളുടെ കാര്യമല്ലാത്തതും അമേരിക്കയ്ക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതുമായ യുദ്ധമെന്നായിരുന്നു വാൻസിന്റെ പ്രതികരണം. ഇതൊരു ഒരു വലിയ യുദ്ധത്തിലേക്കോ ആണവ സംഘർഷത്തിലേക്കോ നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ......
കേരളത്തിലെ മുഖ്യമന്ത്രിയായ പിണറായി വിജയൻ 2018 നവംബറിൽ നിന്നു 2023 ജൂലൈ വരെ നടത്തിയ വിദേശയാത്രകൾക്കായി സംസ്ഥാന ഖജനാവിൽ നിന്ന് ഉപയോഗിച്ച ചെലവ് 3,56,62,485 രൂപയാണ്, എന്നും താമസച്ചെലവുകൾ ഉൾപ്പെടെയുള്ള പൂർണ്ണച്ചെലവ് 4 കോടിക്ക് മുകളിലായേക്കുമെന്നുമാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മൂല്യനിർണയത്തിന്റെ ഭാഗമായി അക്കൗണ്ടന്റ് ജനറൽ സർക്കാർ ചെലവുകൾക്കുറിച്ച് വ്യക്തത തേടിയപ്പോൾ, 2024 മേയ് 2-ന് സംസ്ഥാന ധനവകുപ്പ് (ബജറ്റ് വിഭാഗം) പുറത്തിറക്കിയ ഉത്തരവിലാണ് ഈ വിവരം സ്ഥിരീകരിച്ചത്. ചില ചെലവുകൾ അധികമായി വന്നതോ ചില ഫണ്ടുകൾ ഉപയോഗിക്കാതെ പോയതോ എന്നിവ നിയമാനുസൃതമാക്കുന്നതിനുള്ള നടപടിയാണിത്.
മൊത്തം 26 വിദേശ യാത്രകളാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറിയശേഷം നടത്തിയത്. ......
മൂവാറ്റുപുഴ താലൂക്കിലെ മുളവൂർ വില്ലേജിലെ പായിപ്ര കരയിൽ സൊസൈറ്റിപ്പടി ഭാഗത്ത് വച്ച് പാറച്ചാലിൽ വീട്ടിൽ രാമചന്ദ്രൻ മകൻ അഖിൽ രാമചന്ദ്രൻ ( 29/25) 300 മില്ലിഗ്രാം MDMA സൂക്ഷിച്ചുവച്ച് കൈകാര്യം ചെയ്തത കുറ്റത്തിന് മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് കണ്ടുപിടിച്ചു. ഇയാളെ 6.45 AM മണി സമയത്ത് പ്രതിയായി അറസ്റ്റ് ചെയ്ത് ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ്. ......
കൊച്ചി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത നാവിക സൈന്യ സംഘത്തെ പങ്കു ചേര്‍ത്തുള്ള ഒരു മാസം നീണ്ടുനിന്ന സൗഹൃദ പര്യടന ദൗത്യത്തിനു ശേഷം ഐഎന്‍എസ് സുനൈന കൊച്ചിയില്‍ വിജയാഘോഷത്തോടെ തിരിച്ചെത്തി. പ്രത്യേക ദൗത്യത്തിനു വേണ്ടി ഇന്ത്യന്‍ മഹാസമുദ്ര കപ്പല്‍ (ഐഒഎസ്) സാഗറായി നാമമാറ്റത്തിനു വിധേയമായിരുന്നു ഇന്ത്യന്‍ നാവികസേനയുടെ 105 മീറ്റര്‍ നീളമുള്ള ഓഫ്ഷോര്‍ പട്രോള്‍ വെസ്സലായ ഐഎന്‍എസ് സുനൈന.
കൊമോറോസ്, കെനിയ, മഡഗാസ്കര്‍, മാലിദ്വീപ്, മൗറീഷ്യസ്, മൊസാംബിക്ക്, സീഷെല്‍സ്, ശ്രീലങ്ക, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ദൗത്യത്തിന്റെ ഭാഗമായിരുന്ന 44 അന്താരാഷ്ട്ര ക്രൂ അംഗങ്ങള്‍. ......
പാക് ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് യുവതിക്ക് ജീവൻ നഷ്ടമായത്. ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലയിൽ പാകിസ്ഥാന്റെ ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചുള്ള ആക്രമണം തുടരുന്നതിനിടെയാണ് ഷെല്ലാക്രമണം ഉണ്ടായത്. ഷെല്ലാക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ രാത്രിയിൽ ആരംഭിച്ച കനത്ത ഷെല്ലാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്. ......
2025-ലെ കേരള രാഷ്ട്രീയം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കാം. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ഘടകമായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ പുതിയ നിയമനങ്ങൾ ഇതിന്റെ സൂചനകളാണ്. ......